പാകിസ്ഥാനില്‍ സ്ഫോടന പരമ്പര, ഏഴ് മരണം

ഇസ്ലാമാബാദ്‌| WEBDUNIA|
PRO
പാകിസ്ഥാനില്‍ സ്ഫോടന പരമ്പരയില്‍ ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അറുപതിലധികം പേര്‍ക്ക് പരുക്കേറ്റു. അഞ്ച് വ്യത്യസ്ത ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. കറാച്ചിയിലും ക്വറ്റയിലുമായിരുന്നു സ്ഫോടനങ്ങള്‍.

ബോംബ് സ്ഫോടനങ്ങളില്‍ ഒന്ന് ചാവേര്‍ ആക്രമണം ആയിരുന്നു. ക്വറ്റയിലെ അല്‍മാദര്‍ റോഡിലെ ചെക്ക് പോസ്റ്റില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക്‌ പൊട്ടിത്തെറിക്കുകയായിരുന്നു. ട്രക്ക് ചെക്ക് പോസ്റ്റിലേക്ക് ഓടിച്ചുകയറ്റിയ ചാവേര്‍ ഉള്‍പ്പടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഇത് കൂടാതെ ക്വറ്റയില്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്ന്‌ സ്ഫോടനങ്ങളാണ് ഉണ്ടായത്. ഈ ആക്രമണങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കറാച്ചിയിലെ സ്ഫോടനത്തില്‍ രണ്ടു പേരാണ് മരിച്ചത്. 20 പേര്‍ക്ക് പരിക്കേറ്റു. റോഡരികില്‍ കുഴിച്ചിട്ടിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :