മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ പൊട്ടിത്തെറിയും തീപിടുത്തവും

കട്ടക്ക്| WEBDUNIA|
PRO
PRO
ഒറീസയിലെ ചാന്ദിപൂര്‍ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ പൊട്ടിത്തെറിയും തീപിടുത്തവും. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചാന്ദിപൂരിലെ ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ(ഡിആര്‍ഡിഒ) ഭൂഗര്‍ഭ മാഗസിന്‍ സ്റ്റോറില്‍ ആണ് തീപിടുത്തം ഉണ്ടായത്. 12 ഓളം ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ തീയണയ്ക്കാനായി സ്ഥലത്തെത്തി.

തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് മിസൈല്‍ വിക്ഷേപണ കേന്ദ്രത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :