റോജര്‍ ഫെഡറര്‍ ഫൈനലില്‍

ഇന്ത്യന്‍ വെല്‍സ്‌| WEBDUNIA| Last Modified തിങ്കള്‍, 17 മാര്‍ച്ച് 2014 (09:37 IST)
PRO
ബിഎന്‍പി പാരിബാ ഓ‍പ്പണില്‍ റോജര്‍ ഫെഡറര്‍ ഫൈനലില്‍. പ്രമുഖരെ തകര്‍ത്തു മുന്നേറിയ അലക്സാണ്ടര്‍ ഡോള്‍ഗോപൊളോവിനെ സെമിയില്‍ 6-3, 6-1നു നിസാരമായി തകര്‍ത്താണു ഫെഡറര്‍ ഫൈനലിലേക്കു മുന്നേറിയത്‌.

മല്‍സരം വെറും ഒരു മണിക്കൂറില്‍ അവസാനിച്ചു. നാലുതവണ ഇന്ത്യന്‍ വെല്‍സ്‌ കിരീടം നേടിയ ഫെഡറര്‍ ഒരു സെറ്റുപോലും വഴങ്ങാതെയാണ്‌ ഇത്തവണ ഫൈനലിലെത്തിയത്‌.

നൊവാക്‌ ദ്യോക്കോവിച്ചും ജോണ്‍ ഇസ്നറും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെ ഫെഡറര്‍ ഫൈനലില്‍ നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :