സിസി‌എല്ലില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ഫൈനലില്‍

ഹൈദരാബാദ്| WEBDUNIA|
PRO
PRO
കേരള സ്‌ട്രൈക്കേഴ്‌സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഫൈനലില്‍. സെമിയില്‍ ബോജ്പുരി ദബാങ്ങ്‌സിനെ എട്ട് വിക്കറ്റിന് തോല്‍പിച്ചാണ് കേരള സ്‌ട്രൈക്കേഴ്‌സ് ഫൈനലില്‍ കടന്നത്.

48 റണ്‍സെടുത്ത നന്ദന്‍കുമാറും 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ രാജീവ് പിളളയുമാണ് കേരളത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ്‌ചെയ്ത ബോജ്പുരി ദബാങ്ങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു.

രണ്ട് വിക്കറ്റ് വീതം വീഴത്തിയ നന്ദകുമാറും ഗോപനുമാണ് ദബാങ്ങിനെ ചെറിയ സ്‌കോറില്‍ പുറത്താക്കിയത്. ഹൈദരാബാദില്‍ വെച്ചാണ് മത്സരം. നേരത്തെ മൂന്നു കളികളില്‍ കേരള സ്‌ട്രൈക്കേഴ്‌സ് വിജയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :