റയല്‍ മഡ്രിഡ്‌ ഫൈനലില്‍

മഡ്രിഡ്‌| WEBDUNIA|
PRO
റയല്‍ മഡ്രിഡ്‌ സ്പാനിഷ്‌ കിംഗ്സ് കപ്പ്‌ ഫൈനലില്‍ പ്രവേശിച്ചു. അത്‌ലറ്റിക്കോ മഡ്രിഡിനെ (2-0‌) തോല്‍‌പ്പിച്ചാണ് റയല്‍ ഫൈനലില്‍ കടന്നത്.

മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ രണ്ട് ഗോളാണ് റയലിന് മനോഹരമായ വിജയം കൈവരിക്കാന്‍ സാധിച്ചത്. കഴിഞ്ഞതവണ കലാശപ്പോരാട്ടത്തില്‍ തങ്ങളെ കീഴടക്കിയ അത്‌ലറ്റിക്കോയ്ക്കെതിരെ മധുര പ്രതികാരവുമായി റയലിന്‌ ഈ‍ വിജയം.

സെമിയുടെ ഇരുപാദങ്ങളിലുമായി റയല്‍ 5-0ന്റെ മേല്‍ക്കൈ നേടി. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ആദ്യപാദത്തില്‍ റയല്‍ 3-0നു ജയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :