ഉത്തരാഖണ്ഡിനെ ഉത്തരം മുട്ടിച്ച് കേരളം

സിലിഗുഡി| WEBDUNIA| Last Modified വ്യാഴം, 27 ഫെബ്രുവരി 2014 (09:59 IST)
PRO
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ജയം. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് കരുത്തരായ ഉത്തരാഖണ്ഡിനെ കേരളം തോല്‍പ്പിച്ചത്.

സുഹൈറിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ഉത്തരാഖണ്ഡിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് കേരളം കീഴടക്കിയത്. ജിപ്‌സണ്‍ ജസ്റ്റസും നസ്‌റുദ്ദീനുമായിരുന്നു കേരളത്തിന്റെ മറ്റു സ്‌കോറര്‍മാര്‍. ആദ്യ പകുതിയില്‍ കേരളം മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്നു.

വിജയത്തോടെ സന്തോഷ്‌ട്രോഫി ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ലീഗില്‍ കേരളത്തിന് മൂന്ന് പോയന്റായി. ഞായറാഴ്ച മഹാരാഷ്ട്രയ്‌ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത കളി. ആദ്യമത്സരത്തില്‍ മിസോറമിനോട് തോറ്റ കേരളത്തിന് ഇനിയുള്ള കളികളെല്ലാം ജയിച്ചാലേ സെമിഫൈനലില്‍ കടക്കാനാകൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :