മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 21 മാര്‍ച്ച് 2014 (09:58 IST)
PRO
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജര്‍മന്‍ടീം ബൊറൂസ്യാ ഡോഡ്മുണ്ടും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

പ്രീ-ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ ഒളിമ്പിയാക്കോസിനെയും ബൊറൂസ്യാ ഡോഡ്മുണ്ട് റഷ്യന്‍ ടീം സെനിത്തിനേയുമാണ് പരാജയപ്പെടുത്തിയത്. പ്രീക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലായി മാഞ്ചസ്റ്റര്‍ ഒളിമ്പിയാക്കോസിനെ 3-2-ന് തോല്‍പിച്ചപ്പോള്‍ സെനിത്തിനെക്കെതിരെ ബൊറൂസ്യയുടെ വിജയം 5-4 -നായിരുന്നു.

രണ്ടാം പാദ മത്സരത്തില്‍ ഒരു പെനാല്‍ടി ഉള്‍പ്പെടെ വാന്‍പേഴ്‌സി നേടിയ ഹാട്രിക്കാണ് മാഞ്ചസ്റ്ററിനെ രക്ഷിച്ചത്. മത്സരത്തില്‍ 3-0ത്തിന് മാഞ്ചസ്റ്റര്‍ വിജയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :