അണ്ടര്‍-19; ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറില്‍

ദുബായ്| WEBDUNIA| Last Modified ബുധന്‍, 19 ഫെബ്രുവരി 2014 (12:54 IST)
PRO
അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ സിംബാബ്‌വെയെ ഏഴ് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനും ഓപ്പണറുമായ ഐഡന്‍ മാക്‌റാമിന്റെ സെഞ്ച്വറിയാണ് അവരുടെ ജയം അനായാസമാക്കിയത്. ആദ്യം ബാറ്റുചെയ്ത സിംബാബ്‌വേ 50 ഓവറില്‍ 198 റണ്‍സിന് ഓളൗട്ടായപ്പോള്‍ ദക്ഷിണാഫ്രിക്ക 39 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഗ്രൂപ്പ് സി യിലെ മൂന്ന് മത്സരവും ജയിച്ച ദക്ഷിണാഫ്രിക്ക തീര്‍ത്തും ആധികാരികമായാണ് ക്വാര്‍ട്ടറിന് യോഗ്യത നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :