മണ്ടേലയ്ക്ക് ബ്രസീല്‍-സ്പെയിന്‍ ഫുട്ബോള്‍ താരങ്ങളുടെ ആദരം

റിയോ ഡി ജെയിനെറോ| WEBDUNIA|
PTI
PTI
ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റും വിമോചന നായകനുമായ നെല്‍സണ്‍ മണ്ടേലയ്ക്ക് ബ്രസീല്‍-സ്പെയിന്‍ ഫുട്ബോള്‍ താരങ്ങളുടെ ആദരം. രോഗക്കിടക്കയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന നെല്‍സണ്‍ മണ്ടേലയ്ക്ക് ഫൈനലിസ്റ്റുകളായിരുന്ന ബ്രസീലിന്റെയും സ്പെയിനിന്റെയും താരങ്ങള്‍ തങ്ങളുടെ ആദരം ജഴ്സിയില്‍ ഒപ്പിട്ടു സമ്മാനിച്ചു.

കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ഫുട്ബോളിന്റെ ഫൈനലിനായിരുന്നു ഫിഫയും താരങ്ങളും മണ്ടേലയ്ക്ക് ആദരം അര്‍പ്പിച്ചത്. മണ്ടേല എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരുമെന്ന് ഫിഫ പ്രസിഡന്റ്‌ സെപ്‌ ബ്ലാറ്റര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

2010ല്‍ നടന്ന ലോകകപ്പ്‌ ഫുട്ബോള്‍ വേദി ദക്ഷിണാഫ്രിക്കയ്ക്കു നേടിക്കൊടുത്തതില്‍ നെല്‍സണ്‍ മണ്ടേലയ്ക്കും പങ്കുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :