ഫൈനലില്‍ സ്‌പെയിന്‍-ബ്രസീല്‍ പോരാട്ടം

ഫോര്‍ട്ടാലേസ| WEBDUNIA|
PRO
PRO
കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമി ഫൈനലില്‍ ഇറ്റലിയെ സഡന്‍ ഡത്തിലൂടെ പുറത്താക്കിയ സ്പെയിന്‍ ഫൈനലിലെത്തി. ഫൈനലില്‍ എത്തിയ സ്പെയിന് ഇനി നേരിടേണ്ടത് ബ്രസീലിനെയാണ്. സെമി ഫൈനലില്‍ സ്പെയിന്‍-ഇറ്റലി പോരാട്ടം 120 മിനിറ്റ് നീണ്ടു. മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല.

സമനിലയിലായ മത്സരം ഷൂട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്കും നീങ്ങി. സഡന്‍ ഡെത്തില്‍ 7-6ന് ഇറ്റലിയെ പരാജയപ്പെടുത്തി സ്‌പെയിന്‍ ഫൈനല്‍ കടന്നു. യൂറോപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇറ്റലി, സ്‌പെയിനിനെ വിറപ്പിച്ച പ്രകടനമായിരുന്നു മത്സരത്തിലുടനീളം കാഴ്ചവെച്ചത്.

സഡന്‍ ഡെത്തില്‍ സ്‌പെയിനിന് വേണ്ടി സാവി, ഇനിയേസ്റ്റ, പീക്വെ, റാമോസ്, മാട്ട, ബുസ്‌കെറ്റ്‌സ്, നവാസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഇറ്റലിക്കു വേണ്ടി കോണ്‍ഡ്രെവോ, അക്വിലാനി, ഡി റോസ്സി, ജിയോവിന്‍കോ, പിര്‍ലോ, മോണ്ടൊലീവോ എന്നിവര്‍ വലകുലുക്കി.

ആദ്യ പകുതിയില്‍ ഇറ്റലിക്കായിരുന്നു ആധിപത്യമെങ്കില്‍ രണ്ടാം പകുതിയില്‍ മികച്ച് നിന്നത് സ്‌പെയിനായിരുന്നു. ഇറ്റലിയുടെ നിരവധി മുന്നേറ്റങ്ങള്‍ തടഞ്ഞ ഗോളി ഐകര്‍ കസിയസിന്റെ പ്രകടനം സ്‌പെയിനിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

ലോകകപ്പും യൂറോപ്യന്‍ കപ്പും നേടിയ സ്പെയിന്‍ ബ്രസീലിനെ തകര്‍ത്ത് കോണ്‍ഫെഡറേഷന്‍ കപ്പ് കൂടി സ്വന്തമാക്കുമെന്ന് പ്രതീഷയിലാണ് ആരാധകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :