കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ റദ്ദാക്കില്ല: ഫിഫാ പ്രസിഡന്റ്‌

സാല്‍വഡോര്‍| WEBDUNIA|
PRO
PRO
കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ റദ്ദാക്കില്ലെന്നു ഫിഫാ പ്രസിഡന്റ്‌ സെപ്പ്‌ ബ്ലാറ്റര്‍ പറഞ്ഞു. കടുത്ത പ്രക്ഷോഭം നടക്കുന്നത്തിനാല്‍ ബ്രസീലില്‍ നടത്താനിരുന്ന കോണ്‍ഫെഡറേഷന്‍സ്‌ ടൂര്‍ണമെന്റ്‌ റദ്ദാക്കിയേക്കുമെന്ന്‌ വാര്‍ത്ത പരന്നിരുന്നു. ടൂര്‍ണമെന്റ്‌ റദ്ദാക്കാനുള്ള ഒരു നടപടിയും ഫിഫയോ ബ്രസീല്‍ സര്‍ക്കാരോ കൈക്കൊണ്ടിട്ടില്ലെന്ന് ബ്ലാറ്റര്‍ മാധ്യമങ്ങളെ അറിയിച്ചു.

പ്രക്ഷോഭത്തില്‍ ഫുട്ബോളിനെ കരുവാക്കി നശിപ്പിക്കരുതെന്ന്‌ ബ്ലാറ്റര്‍ അഭ്യര്‍ത്ഥിച്ചു. പ്രക്ഷോഭത്തില്‍ ബ്രസീലിലെ ഏകദേശം 80 നഗരങ്ങളിലായി 10 ലക്ഷത്തോളം പേരാണ്‌ പങ്കെടുത്തത്‌. തലസ്ഥാനമായ റിയൊ ഡി ജെയിനെറൊയില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ തന്നെ ഏകദേശം 3 ലക്ഷം പേര്‍ പങ്കെടുത്തു.

പൊതുസേവനങ്ങളുടെ ഗുണനിലവാരമുയര്‍ത്താതെ ദില്‍മ റൂസെഫ് സര്‍ക്കാര്‍ അമിത ചെലവില്‍ ലോകകപ്പിന് ഒരുങ്ങതാണ് പ്രതിഷേധത്തിനിടയാക്കിയത്. ജൂണ്‍ 30 ന് കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനല്‍ മത്സരം നടക്കുന്ന മാറാക്കാന സ്റ്റേഡിയത്തിലേക്ക് ലക്ഷങ്ങളെ അണിനിരത്തികൊണ്ട് പ്രതിഷേധ റാലി നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ലോകത്തെ ഏഴാമത്തെ സമ്പദ്ഘടനയായ ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ കപ്പിനും ലോകകപ്പിനുമായി 1500 കോടി ഡോളറാണ് ചെലവഴിക്കുന്നത്.

രണ്ടാഴ്ചക്ക് മുമ്പ് പൊതു ഗതാഗത നിരക്കില്‍ വര്‍ധനവ് വരുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊതു സേവനങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നതിനെതിരെ റിയോ ഡി ജനീറോയിലും സാവോ പോളോയിലും ലക്ഷണകണക്കിനാളുകള്‍ പ്രതിഷേധവുമായി അണിനിരന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :