ബയേണ്‍ മ്യൂണിക്കിനെതിരെ ബാഴ്‌സലോണയ്ക്ക് തോല്‍വി

മ്യൂണിക്ക്| WEBDUNIA|
PRO
PRO
ബയേണ്‍ മ്യൂണിക്കിനെതിരെ ബാഴ്‌സലോണയ്ക്ക് തോല്‍വി. സൗഹൃദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ബാഴ്‌സയെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ്. ബയേണിന് വേണ്ടി ഫിലിപ് ലാമും മരിയോ മാന്‍സുകികുമാണ് വല ചലിപ്പിച്ചത്.

പതിന്നാലാം മിനിറ്റില്‍ ഹെഡറിലൂടെയായിരുന്നു ഫിലിപ് ലാമിന്റെ ഗോള്‍. മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു മാന്‍സുസികിക് വല കുലുക്കിയത്. നെയ്മറിന്റെ ബാഴ്‌സലോണ അരങ്ങേറ്റത്തിന് കാത്തിരുന്ന ആരാധകരെ നിരാശരാക്കിക്കൊണ്ട് നെയ്മര്‍ ഇന്നലെ കളിക്കാനിറങ്ങിയില്ല.

സൂപ്പര്‍ താരം ലയണല്‍ മെസി ചില മാസ്മരികപ്രകടനങ്ങള്‍ നടത്തിയെങ്കിലും ബാഴ്‌സയ്ക്ക് മുന്നേറാന്‍ സാധിച്ചില്ല. താരസമ്പുഷ്ടമായ ബാഴ്സയ്ക്ക് ഈ തോല്‍‌വി ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :