കാല്‍പ്പന്തില്‍ തീപാറി; ചാമ്പ്യന്‍സ് ലീഗ് കിരീടം ബയേണ്‍ മ്യൂണിക്കിന്

വെബ്ലി: | WEBDUNIA|
PRO
PRO
ചാമ്പ്യന്‍സ് ലീഗ് കിരീടം ബയേണ്‍ മ്യൂണിക്കിന്. തീ പാറുന്ന പോരാട്ടത്തില്‍ സ്വന്തം നാട്ടുകാരായ ബൊറൂസിയ ഡോട്ട്മുണ്ടിനെ 2-1ന് പരാജയപ്പെടുത്തിയാണ് ബയേണ്‍ കിരീടം സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ കന്നിക്കിരീടമാണിത്.

വെബ്ലിയില്‍ നടന്ന മത്സരത്തിന് ജര്‍മന്‍ ടീമുകള്‍ മാത്രം മാറ്റുരയ്ക്കുന്ന ആദ്യഫൈനല്‍ എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. നാലുവര്‍ഷങ്ങള്‍ക്കിടെ രണ്ടുതവണ കിരീടം നഷ്ടമായ ബയേണ്‍ കഠിന പോരാട്ടത്തിലൂടെയാണ് കിരീടം നേടിയത്. മരിയോ മാന്‍സൂക്കിച്ചും ആര്യന്‍ റോബനുമാണ് ബയേണിനു വേണ്ടി ഗോള്‍ നേടിയ താരങ്ങള്‍. ഡോട്ടമുണ്ടിന് വേണ്ടി പെനാലിറ്റിയിലൂടെ ഇല്‍ക്കേ ഗുണ്ടഗന്‍ ആണ് ഗോള്‍ നേടിയത്.

അദ്യ 30 മുനിട്ടില്‍ ഡോട്ട്മുണ്ടിന് വ്യക്തമായ മുന്‍തൂക്കം ഉണ്ടായിരുന്നു. പതിമൂന്നാം മിനിട്ടില്‍ ബോക്‌സിന് സമീപത്തു നിന്നുള്ള ലെവന്‍ഡോവ്‌സികിയുടെ ഗോള്‍ശ്രമം ബയറണിന്റെ ഗോള്‍ കീപ്പര്‍ ന്യൂയര്‍ ബാറിനു മുകളിലൂടെ പഞ്ച് ചെയ്തു. ബയറണിനും ചില നല്ല അവസരങ്ങള്‍ ഒന്നാംപകുതിയില്‍ ലഭിച്ചിരുന്നു. 26ാം മിനിറ്റിലായിരുന്നു ആദ്യ അവസരം.

രണ്ടാംപകുതിയില്‍ മേല്‍ക്കൈ ബയേണിനായിരുന്നു. 59ാം മിനിട്ടലാണ് ആദ്യഗോള്‍. ആര്യന്‍ റോബന്റെ ക്രോസില്‍ നിന്ന് മരിയോ മാന്‍സൂക്കിച്ചാണ് ആദ്യഗോള്‍ നേടിയത്. 67 ാം മിനിട്ടില്‍ ഡോട്ട്മുണ്ട് പെനാലിറ്റിയിലൂടെ ഗോള്‍ മടക്കി. ബോക്‌സിനുള്ളില്‍ ബയേണിന്റെ ഡാന്റെ, മാര്‍ക്കൊ റൂസിന് ഫൗള്‍ ചെയ്തതിനായിരുന്നു റഫറി പെനാലിറ്റി കിക്ക് വിധിച്ചത്. വിജയദാഹവുമായി പൊരുതിയ ബയേണ്‍ 88ാം മിനിട്ടില്‍ ലക്ഷ്യത്തിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :