ബാഴ്സ താരം അലക്‌സി സാഞ്ചസ് അപകടത്തില്‍പ്പെട്ടു

മാഡ്രിഡ്: | WEBDUNIA|
PRO
PRO
സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയുടെ പ്രമുഖ സ്‌ട്രൈക്കര്‍ താരമായ അലക്‌സി സാഞ്ചസ് അപകടത്തില്‍പ്പെട്ടു. താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. എസ്പാനിയോള്‍ ക്ലബിനെതിരെയുള്ള കളിയ്ക്ക് ശേഷം സുപ്പര്‍കാറായ ഔഡി ആര്‍ എയ്റ്റില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിന് മുകളിലിടിച്ച് മറിയുകയായിരുന്നു. കാര്‍ പാടെ തകര്‍ന്നെങ്കിലും സാഞ്ചസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

2011ലാണ് ചിലി താരമായ സാഞ്ചേസ് ബാഴ്‌സലോണയിലെത്തിയത്. യുവന്റസിലേക്കോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കോ കൂടുമാറിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബാഴ്‌സയില്‍ തന്നെ തുടരുമെന്ന് സാഞ്ചേസ് വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :