ബാഴ്സലോണ നെയ്മറെ ഹൃദയത്തിലേക്ക് സ്വീകരിച്ചു

ബാഴ്സലോണ| WEBDUNIA|
PRO
ബ്രസീലിലെ സാന്റോസില്‍നിന്ന് എത്തിയ നെയ്മറെ ന്യൂ കാമ്പ് സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ സ്വീകരിക്കാന്‍ നഗരമൊന്നാകെ ഒത്തുകൂടി. മരക്കാന സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ സൗഹൃദ മത്സരത്തിനുപിന്നാലെ സ്പെയിനിലേക്കു പറന്ന നെയ്മര്‍ മെഡിക്കല്‍ പരിശോധനയ്ക്കും മറ്റ് നടപടികള്‍ക്കും ശേഷമാണ് ന്യൂ ക്യാമ്പിലിറങ്ങിയത്.

ബ്രസീലിയന്‍ താരത്തിന്റെ വരവ് ബാഴ്സലോണ നഗരം ശരിക്കും ആഘോഷിച്ചു. വൈകിയെത്തിയ നെയ്മറെ കാണാന്‍ വീമാനത്താവളത്തില്‍ ആരാധകര്‍ തടിച്ചുകൂടി. പിന്നീട് ആയിരക്കണക്കിനുപേരുടെ അകമ്പടിയോടെ ക്ലബ്ബ് ആസ്ഥാനത്തും പിന്നാലെ നൗ ക്യാമ്പിലും എത്തിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബെന്ന പേര് നിലനിര്‍ത്താന്‍ ബാഴ്സയെ സഹായിക്കുമെന്ന് നെയ്മര്‍ പറഞ്ഞു. തന്റെ സ്വപ്നം യാഥാര്‍ഥ്യമായി. മനസ്സും ശരീരവും ബാഴ്സയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും നെയ്മര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :