ഫ്രഞ്ച് ഓപ്പണ്‍ കിരീടം: സാധ്യത ജോക്കോവിക്കിനെന്ന് നദാല്‍

പാരിസ്| WEBDUNIA| Last Modified വെള്ളി, 20 മെയ് 2011 (14:31 IST)
ഫ്രഞ്ച് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിക് നേടാനാണ് കൂടുതല്‍ സാധ്യതയെന്ന് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍. നിലവിലെ ഫോമില്‍ ജോക്കോവിക്കിനെ പരാജയപ്പെടുത്താന്‍ പ്രയാസമാണെന്നും നദാല്‍ പറഞ്ഞു.

ജോക്കോവിക് ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലാണ്. അതിനാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീട സാധ്യത കൂടുതല്‍ ജോക്കോവിക്കിനാണ്‍. എന്നാല്‍ ജോക്കോവിക്കിനെതിരെ കളിക്കുന്നതില്‍ ഭയമില്ലെന്നും നദാല്‍ പറഞ്ഞു.

അടുത്തിടെ നദാലിനെ കീഴടക്കി ജോക്കോവിക് റോം മാസ്‌റ്റേര്‍സ് കിരീടവും സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ നാലാംതവണയാണ് നദാല്‍ ജോക്കോവിക്കിനോട് പരാജയപ്പെട്ടത്. ഈ സീസണില്‍ ഇതുവരെയായി തുടര്‍ച്ചയായി 37 വിജയങ്ങളാണ് ജോക്കോവിക് സ്വന്തമാക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :