മോണ്ടി കാര്‍ലോയില്‍ മാസ്‌റ്റേഴ്‌സ്: നദാല്‍ ക്വാര്‍ട്ടറില്‍

മൊണാകോ| WEBDUNIA| Last Modified വെള്ളി, 15 ഏപ്രില്‍ 2011 (14:46 IST)
റാഫേല്‍ നദാല്‍ മോണ്ടി കാര്‍ലോയില്‍ മാസ്‌റ്റേഴ്‌സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. റിച്ചാര്‍ഡ് ഗാസ്കറ്റിനെ പരാജയപ്പെടുത്തിയാണ് നദാല്‍ ക്വാര്‍ട്ടറിലെത്തിയത്.

റിച്ചാര്‍ഡ് ഗാസ്കറ്റിനെ 6-2, 6-4 എന്നീ സെറ്റുകള്‍ക്കാണ് നദാല്‍ പരാജയപ്പെടുത്തിയത്.

സ്വിറ്റ്സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡെററും മോണ്ടി കാര്‍ലോയില്‍ മാസ്‌റ്റേഴ്‌സിന്റെ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. മറിന്‍ സിലിക്കിനെ 6-4, 6-3 എന്നീ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡെറര്‍ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :