നദാല്‍ തന്നെ മികച്ച താരം: ജോക്കോവിക്

മിയാമി| ശ്രീകലാ ബേബി| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2011 (16:34 IST)
റാഫേല്‍ നദാല്‍ തന്നെയാണ് ഇപ്പോള്‍ ലോകത്തിലെ മികച്ച ടെന്നീസ് താരമെന്ന് നൊവാക് ജോക്കോവിക്. നദാലിനെ പരാ‍ജയപ്പെടുത്തി മിയാമി സോണി എറിക്സണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ചാമ്പ്യനായതിന് ശേഷമാണ് ജോക്കോവിക് ഇക്കാര്യം പറഞ്ഞത്.

എനിക്ക് ഈ വര്‍ഷം മികച്ച തുടക്കമാണ് ലഭിച്ചത്. കഴിഞ്ഞ നാല് മാസങ്ങള്‍ എന്റെ ജീവിതത്തിലെ മികച്ചതാണ്. പക്ഷേ ഇത് സീസണിന്റെ തുടക്കം മാത്രമേ ആയുള്ളൂ. റാങ്കിംഗിനെ കുറിച്ച് സംസാരിക്കാന്‍ ആയിട്ടില്ല. നദാല്‍ തന്നെയാണ് ഇപ്പോഴും മികച്ച താരം- ജോക്കോവിക് പറഞ്ഞു.

ഓസ്ട്രേലിയന്‍ ഓപ്പണ്‍, ദുബായ്, ഇന്ത്യന്‍ വെല്‍‌സ് ടൂര്‍ണമെന്റുകളിലും ജോക്കോവിക് ആയിരുന്നു ചാമ്പ്യന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :