നദാലിനും ഫെഡറര്‍ക്കും അടിതെറ്റി

മാസണ്‍| WEBDUNIA|
സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നിസില്‍ വമ്പന്മാര്‍ക്ക് അടിപതറുന്നു. ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാലും മൂന്നാം നമ്പര്‍ റോജര്‍ ഫെഡററുമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍‌വി ഏറ്റുവാങ്ങിയത്.

അമേരിക്കയുടെ ഹാര്‍ഡ് കോര്‍ട്ട് സ്‌പെഷ്യലിസ്റ്റ് മാര്‍ഡി ഫിഷാണ് നദാലിനെ തറപറ്റിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അത്. സെമിയില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയാണ് ഫിഷിന്റെ എതിരാളി.

ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചാണ് റോജര്‍ ഫെഡററെ തോല്‍പ്പിച്ചത്. സെമിയില്‍ ബര്‍ഡിച്ച് നൊവാക് ദ്യോകോവിച്ചിനെ നേരിടും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :