എ‌ ടി പി: ഡോക്കോവിക്ക് ഫെഡററെ പിന്നിലാക്കി

പാരിസ്| WEBDUNIA| Last Modified ചൊവ്വ, 22 മാര്‍ച്ച് 2011 (15:52 IST)
PRO
PRO
എ‌ ടി പി റാങ്കിംഗില്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിക്ക് രണ്ടാം സ്ഥാനത്ത്. റോജര്‍ ഫെഡററെ പിന്നിലാക്കിയാണ് ഡോക്കോവിക്ക് രണ്ടാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യന്‍ വെല്‍‌സ് കിരീടം നേടാനായതാണ് ഡോക്കോവിക്കിന് നേട്ടമായത്. ഫൈനലില്‍ നദാലിനെ 4-6, 6-3, 6-2 എന്നീ സെറ്റുകള്‍ക്കാണ് ഡോക്കോവിക്ക് പരാജയപ്പെടുത്തിയത്. സെമിയില്‍ ഫെഡററെ കീഴടക്കാനായതും ഡോക്കോവിക്കിന് ഗുണകരമായത്. 6-3,3-6,6-2 എന്നീ സെറ്റുകള്‍ക്കാണ് ഫെഡററെ ഡോക്കോവിക്ക് തകര്‍ത്തത്. ഈ പരാജയത്തെ തുടര്‍ന്ന് എ‌ ടി പി റാങ്കിംഗില്‍ ഫെഡറര്‍ മൂന്നാം സ്ഥാനത്തായി.

ഇന്ത്യന്‍ വെല്‍‌സില്‍ പരാജയപ്പെട്ടെങ്കിലും നദാല്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 12630 പോയന്റാണ് നദാലിന് ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :