ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫെഡററും പുറത്തായി

മെല്‍ബണ്‍| WEBDUNIA| Last Modified വെള്ളി, 28 ജനുവരി 2011 (08:37 IST)
PRO
PRO
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം സിംഗിള്‍സില്‍ നിന്ന് നിലവിലെ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ പുറത്തായി. മൂന്നാം റാങ്കുകാരനായ ദ്യോകോവിച്ച് ആണ് ഫെഡററെ തകര്‍ത്തത്.

ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ദ്യോകോവിച്ച് ഫെഡററെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6 (7-3, 7-5, 6-4. ഫെറര്‍- ആന്‍ഡി മറെ രണ്ടാം സെമിയിലെ വിജയിയായിരിക്കും ഫൈനലില്‍ ദ്യോകോവിച്ചുമായി ഏറ്റുമുട്ടുക. ഫെഡറര്‍ ഇത് മൂന്നാം തവണയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ തോല്‍ക്കുന്നത്.

ലോക ഒന്നാം നമ്പര്‍ റാഫേല്‍ നഡാല്‍ നേരത്തെ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :