റോം മാസ്റ്റേഴ്സ്; റോജര്‍ ഫെഡറര്‍ പുറത്ത്

റോം| WEBDUNIA|
റോം: മാസ്റ്റേഴ്സ് ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ റോം പുറത്ത്. എന്നാല്‍ റാഫേല്‍ നദാല്‍, നൊവക് യോകോവിച്ച് എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നു. ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്ക്വെറ്റിനോടാ‍ണ് ഫെഡറര്‍ തോറ്റത്. ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള സെറ്റുകള്‍ ഫെഡറര്‍ 2-7, 4-7ന് അടിയറവച്ചു. ഈ വര്‍ഷം ഇതാദ്യമായാണ് സ്വിസ് താരമായ റോജര്‍ ഫെഡറര്‍ ഒരു ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ഫൈനല്‍ കാണാതെ മടങ്ങുന്നത്.

ജയപരമ്പര തുടരുന്ന യോകോവിച്ച് 6-4, 6-1ന് സ്വിസ് താരം സ്റ്റാനിസ്ലാവ് വാര്‍വിങ്കയെ തോല്‍പ്പിച്ചു. സെര്‍ബിയന്‍ താരം ജയം നേടുന്ന തുടര്‍ച്ചയായ മുപ്പത്തിനാലാം മത്സരമാണിത്. സ്പാനിഷ് താരം നദാല്‍ 6-4, 6-2ന് നാട്ടുകാരനായ ഫെലിഷിയാനോ ലോപസിനെ മറികടന്നു. ആന്‍ഡി മറേ, റോബിന്‍ സോഡലിംഗ്, തോമസ് ബെര്‍ഡിഷ്, മാരിന്‍ സിലിച്ച് എന്നിവരും അവസാന എട്ടില്‍ ഇടംപിടിച്ചു.

വനിതാ ക്വാര്‍ട്ടറില്‍ കഴിഞ്ഞവര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റുകളായ ഫ്രാഞ്ചസ്ക ഷിവോണെയും സാമന്ത സ്ട്രോസറും തമ്മില്‍ ഏറ്റുമുട്ടും. ഒന്നാം സീഡ് കരോളിന്‍ വോസ്നിയാക്കിയും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.
സ്ലൊവാക്യയുടെ ഡാനിയേല ഹന്റുഗക്കാവയെ തോല്‍പ്പിച്ചാണ് ഷവോണ കടന്നത് (3-6, 6-2, 7-5). ഓസ്ട്രേലിയക്കാരി സ്ടോസര്‍ 6-3, 6-4ന് സ്ലൊവേനിയയുടെ പൊളോന ഹെര്‍കോഗിനെ തോല്‍പ്പിച്ചു. ബെല്‍ജിയത്തിന്റെ യാനിനി വിക്മെയറെ മറികടന്നാണ് വോസനിയാക്കി ക്വാര്‍ട്ടറിലെത്തിയത് (6-1, 7-6).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :