ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സ്വന്തമായി മ്യൂസിയം

WEBDUNIA|
PRO
റയല്‍ മാഡ്രിഡിന്റെ പൊര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സ്വന്തമായി മ്യൂസിയം. സ്വന്തമായി ആരംഭിച്ച മ്യൂസിയം കഴിഞ്ഞ ദിവസമാണ് ആരാധകര്‍ക്കായി റൊണാള്‍ഡോ തുറന്നുകൊടുത്തത്.

ജന്മസ്ഥലമായ മദ്‌രെയിലാണ് മ്യൂസിയം പണികഴിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ക്കുള്ള തന്റെ സ്‌നേഹസമ്മാനമാണ് മ്യൂസിയമെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്റ്റ്യാനോയുടെ കുട്ടിക്കാലം മുതല്‍ വിജയകരമായ കരിയറില്‍ നേടിയ പുരസ്‌കാരങ്ങല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കരിയറിലെ മറക്കാനാവാത്ത നിമിഷങ്ങളുടെ നിരവധി ചിത്രങ്ങളും ഫുട്‌ബോളുകളും ജേഴ്‌സികളുമടക്കം ആരാധകര്‍ക്ക് പ്രിയങ്കരമാകുജ്ജ തരത്തിലാണ് മ്യൂസിയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോയെ തേടിയെത്തിയിരുന്നു. ഇതും ആരാധകര്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :