റൊണാള്‍ഡോയുടെ വിലയ്ക്ക് കുറവൊന്നുമില്ല

മാഡ്രിഡ്| WEBDUNIA|
PRO
2009ല്‍ 9.3 കോടി യൂറോക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിഡിലെത്തിയ റൊണാള്‍ഡോയെ ട്രാന്‍സ്ഫര്‍ തുകയില്‍ ഗാരത്ത് ബലേ മറിക്കടന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ലോകത്തെ വിലയേറിയ താരത്ഥെക്കുറിച്ചുള്ള വാര്‍ത്തകളെ തള്ളി റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരെസത്തിയിരിക്കുകയാണ്.ബലേയെ ടോട്ടന്‍ഹാമില്‍ നിന്നും 9.1 കോടി യൂറോക്കാണ് റയല്‍ വാങ്ങിയതെന്നാണ് പെരെസിന്റെ വെളിപ്പെടുത്തല്‍.

സ്പാനിഷ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പെരെസ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് വര്‍ഷത്തേക്കാണ് റയലുമായി 24കാരനായ ബലേ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :