കാശുവാരാന്‍ സെക്സ് വിപണി; നിരത്തുകളില്‍ വിലപേശാന്‍ കൌമാരക്കാരികള്‍( കായികമാമാങ്കത്തിന്റെ കാണാമുഖം)

PRO
മയക്കുമരുന്ന് ഉപയോഗവും ദാരിദ്രവും രാജ്യത്തെ വേശ്യാവൃത്തി തഴച്ചുവളരാന്‍ അനുകൂല സാഹചര്യമായിരിക്കുകയാണെന്ന് ബാലവേശ്യാവൃത്തിക്കെതിരെ പ്രവര്‍ത്തിക്കുന്ന സെഡേക്ക സംഘടനാംഗം സെസിലിയ ഡോസ് സാന്റോസ് ഗോപ്പ് പറയുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ രണ്ടാം തരം പൌരന്മാരായാണ് കരുതപ്പെടുന്നതെന്നും പലയിടങ്ങളിലും രക്ഷിതാക്കള്‍ തന്നെ പെണ്‍കുട്ടികളെ വരുമാനത്തിനുള്ള മാര്‍ഗമായാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.

നിരവധി ബ്രസീല്‍ പെണ്‍കുട്ടികളാണ് പെട്ടെന്നുള്ള വരുമാനവും ദാരിദ്രത്തില്‍ നിന്നുള്ള രക്ഷപ്പെടലിനുമായി വേശ്യവൃത്തിയിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. കൂട്ടിക്കൊടുപ്പുകാരുള്‍പ്പടെയുള്ള മാഫിയസംഘങ്ങള്‍ ഇവരെ നയിക്കുന്നതിനാല്‍ അപൂര്‍വമായി മാത്രമെ ഇത്തരം സംഭവങ്ങള്‍ ശിക്ഷക്ക് കാരണമാകുന്നുള്ളൂ.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :