ലോക ക്ലബ് ഫുട്‌ബോള്‍ കിരീടം ബയേണ്‍ മ്യൂണിക്കിന്

മൊറോകോ| WEBDUNIA|
PRO
PRO
ലോക ക്ലബ് ഫുട്‌ബോള്‍ കിരീടം ബയേണ്‍ മ്യൂണിക്കിന്. മൊറോക്കോ ചമ്പ്യന്‍ ക്ലബായ രാജാ കസാബ്‌ളാങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബയേണ്‍മ്യൂണിക്ക് ലോകകിരീടത്തില്‍ മുത്തമിട്ടത്. ആദ്യ പകുതിയിലായിരുന്നു ബയേണിന്റെ രണ്ട് ഗോളുകളും. ഏഴാം മിനിറ്റില്‍ ഡാന്റെയും ഇരുപത്തി രണ്ടാം മിനിറ്റില്‍ തിയാഗോയുമായിരുന്നു ബയേണിന് വേണ്ടി ഗോളുകള്‍ നേടിയത്.

ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ജര്‍മന്‍ ടീമാണ് ബയേണ്‍. മത്സരത്തിലുടനീളം സമ്പൂര്‍ണ്ണ ആധിപത്യമാണ് ബയേണ്‍ പുലര്‍ത്തിയത്. ഏഴ് കോര്‍ണറുകള്‍ ബയേണിന് അനുകൂലമായി ലഭിച്ചു. ബയേണ്‍ മ്യൂണിക്കിന് സീസണിലെ അഞ്ചാമത്തെ കീരീട നേട്ടമാണിത് . നേരത്തെ ചാമ്പന്‍സ് ലീഗ്, ബുണ്ടേസ് ലീഗ, ജര്‍മ്മന്‍ കപ്പ്, യുവേഫാ സൂപ്പര്‍ കപ്പ് തുടങ്ങിയ ടൂര്‍ണ്ണമെന്റിലും ബയേണ്‍ കിരീടം നേടിയിരുന്നു.

തോല്‍വിയോടെ ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കന്‍ ക്ലബെന്ന നേട്ടം സന്തമാക്കാമെന്ന മൊറോക്കന്‍ ചാമ്പ്യന്‍മാരുടെ മോഹമാണ് അസ്തമിച്ചത്. നേരത്തെ ഏഷ്യന്‍ ചാമ്പ്യന്മാരായ ചൈനയിലെ ഗ്വാങ്ചു എവര്‍ഗ്രാന്‍ഡെയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചാണ് ബയേണ്‍ മ്യൂണിക് കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം സെമിയില്‍ റൊണാള്‍ഡീന്യോയുടെ ബ്രസീല്‍ ടീമായ അത്‌ലറ്റികോ മിനീറോയെയുമാണ് തോല്‍പിച്ചായിരുന്നു മൊറോക്കന്‍ ക്ലബ്ബിന്റെ ഫൈനലിലേക്കുള്ള വരവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :