കാമുകി ഗര്‍ഭിണി; പക്ഷേ ബന്ധം തകര്‍ച്ചയിലെന്ന് മറഡോണ

ബ്യൂനസ് എയേര്‍സ്: | WEBDUNIA| Last Modified വെള്ളി, 30 നവം‌ബര്‍ 2012 (12:06 IST)
PRO
PRO
ഫുട്ബോള്‍ താരം മറഡോണയുടെ കാമുകി ഗര്‍ഭിണിയാണെന്നതു പതിവ് ടാബ്ലോയ്ഡ് വാര്‍ത്തയാണെന്നു കരുതിയവര്‍ ഞെട്ടി. കാരണം വേറൊന്നുമല്ല സംഭവം സത്യമാണെന്ന് മറഡോണ തന്നെ സമ്മതിച്ചു. പക്ഷേ കാമുകി വെറോണിക്ക ഒജേദയുമാ‍യുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും മറഡോണ വ്യക്തമാക്കി.

അര്‍ജന്റീനയില്‍ എത്തിയ ശേഷം വെറോണിക്കയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ഒജേദ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തു വന്നത്. മുന്‍ ഭാര്യ ക്ലൌഡിയ വില്ലാഫെയ്നില്‍ ജനിച്ച ഡാല്‍മ‌(25), ജിയാനിന(23) എന്ന രണ്ടു മക്കള്‍ മറഡോണയ്ക്കുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :