മറഡോണയുടെ ഇറ്റാലിയന്‍ മകന്‍ അര്‍ജന്റീന ക്ലബില്‍

ബ്യൂണസ്‌ ഐറിസ്‌| WEBDUNIA| Last Modified വെള്ളി, 17 ഓഗസ്റ്റ് 2012 (17:39 IST)
PRO
PRO
തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് അര്‍ജന്റൈന്‍ ഫുട്‌ബോളില്‍ അരക്കൈ നോക്കാന്‍ ഫുട്ബോള്‍ ദൈവം ഡീഗോ മറഡോണയുടെ മകനും. ഡീഗോയുടെ ഇറ്റലിക്കാരനായ മകന്‍ ഡീഗോ അര്‍മാന്റോ സിനഗ്ര മറഡോണ എന്ന ഡീഗോ ജൂനിയര്‍ പന്തുരുട്ടുന്നത് അര്‍ജന്റീനയിലെ ഫോര്‍ത്ത്‌ ഡിവിഷന്‍ ക്ലബ്ബായ പോര്‍വെനീറിനു വേണ്ടിയാണ്.

നേപ്പിള്‍സിലെ ക്വാര്‍ട്ടോയില്‍ നിന്നാണ്‌ ഇരുപത്തി അഞ്ചുകാരനായ സിനഗ്ര അര്‍ജന്റീനയില്‍ എത്തിയിരിക്കുന്നത്‌. 1986ല്‍ നേപിളിനു വേണ്ടി ഇറ്റലിയില്‍ കളിക്കുന്ന കാലത്ത് മറഡോണയ്ക്ക് മുന്‍ ഇറ്റാലിയന്‍ മോഡലായ ക്രിസ്‌റ്റീന സിനാഗ്രയില്‍ ഉണ്ടായ പുത്രനാണ്‌ അര്‍മാന്റോ സിനഗ്ര.

പിതാവിന്റെ പ്രതിഭയുടെ നാലിലൊന്നു മാത്രമാണ് സോക്കെറില്‍ മകനുള്ളത് പക്ഷേ മികച്ച വോളിബോള്‍ കളിക്കാരനായ അര്‍മാന്റോ 2008 ഫ്രാന്‍സില്‍ ലോകകപ്പ്‌ ബീച്ച്‌ വോളിയില്‍ കളിച്ചിരുന്നു. മറഡോണ എന്ന പേര് ആകര്‍ഷകമാണെന്നും എന്നാല്‍ കളിക്കാരന്റെ പേര്‌ നോക്കിയല്ല അര്‍മാന്റോയെ ടീമിലേക്ക്‌ എടുത്തതെന്നും അദ്ദേഹത്തിന്റെ കഴിവ് നോക്കിയാണെന്നും പൊര്‍വനീര്‍ കോച്ച് ലൂയിസ് വെഞ്ചുറ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :