മറഡോണയേക്കാള്‍ കേമന്‍ മെസി, മെസിയേക്കാള്‍ മികച്ചത് നെയ്മര്‍!

ടോക്കിയോ| WEBDUNIA|
PRO
അര്‍ജന്‍റീനയുടെ ലയണല്‍ മെസി അര്‍ജന്‍റീനയുടെ തന്നെ ഡീഗോ മറഡോണയേക്കാള്‍ മികച്ച കളിക്കാരനാണെന്ന് മുന്‍ അര്‍ജന്‍റീന താരം ഒസ്സി ആര്‍ഡില്‍സ്‌. മെസിയുടെ ഇപ്പോഴത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹം മറഡോണയേക്കാള്‍ മികച്ചവനാണെന്നാണ് ആര്‍ഡില്‍സ്‌ വ്യക്തമാക്കിയിരിക്കുന്നത്.

അര്‍ജന്‍റീനയ്ക്ക്‌ വീണ്ടും ലോകകപ്പ്‌ നേടിത്തരാന്‍ മെസിക്ക് കഴിയുമെന്നും ആര്‍ഡില്‍സ്‌ പറയുന്നു.

എന്നാല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് ഇങ്ങനെയൊരു അഭിപ്രായമില്ല. ബ്രസീലിയന്‍ സ്ട്രൈക്കറായ നെയ്മറാണ് മെസിയേക്കാള്‍ മികച്ചതെന്നാണ് പെലെ പറയുന്നത്.

“മെസി പെലെയെക്കാള്‍ മികച്ചവനെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ നെയ്മറേക്കാള്‍ മികച്ചവനാണ് താനെന്ന് ആദ്യം മെസി തെളിയിക്കട്ടെ. അതിന് ശേഷം മതി ഞാനുമായുള്ള താരതമ്യം” - പെലെ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :