ആസിഡാക്രമണത്തില്‍ പരുക്കേറ്റ കായികതാരത്തിന് 20 ലക്ഷം നല്‍കി

ചണ്ഡിഗഡ്| WEBDUNIA| Last Modified വെള്ളി, 21 ജൂണ്‍ 2013 (16:03 IST)
PRO
ആസിഡ് ആക്രമണത്തില്‍കഴിഞ്ഞ വര്‍ഷം പരുക്കേറ്റ ഋതു സൈനിക്ക് ഹരിയാന സര്‍ക്കാര്‍ 20 ലക്ഷം രൂപ നല്‍കി. വനിതാ വോളിബോള്‍ താരമായ ഋതുവിന് മുഖത്ത് പൊള്ളലേറ്റതിനെത്തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി നടത്താനാണിത്.

ആസിഡ് ആക്രമണത്തിനിരയായവരെ പുനരധിവസിപ്പിക്കുന്ന പദ്ധതി പ്രകാരമാണ് തുക നല്‍കിയതെന്ന് വനിതാ ശിശുക്ഷേമ മന്ത്രി പറഞ്ഞു. ചികിത്സയ്ക്ക് മറ്റു സഹായങ്ങള്‍ ആവശ്യമാണെങ്കില്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം റോട്ടകില്‍ വച്ചാണ് ഋതു ആക്രമണത്തിനിരയായത്. ഋതു പ്രണയം നിരസിച്ചതിനാല്‍ നിരാശനായ യുവാവ് ഏര്‍പ്പെടുത്തിയ രണ്ട് ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രതികള്‍ അറസ്റ്റിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :