ആക്രമണം നടന്ന് 5 ദിവസത്തിന് ശേഷം ഷിന്‍ഡെ ഛത്തീസ്ഗഡിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
രാജ്യത്തെ നടുക്കിയ മാവോയിസ്റ്റ് ആക്രമണം നടന്ന ഛത്തീസ്ഗഡില്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഇന്നു സന്ദര്‍ശനം നടത്തും. ആക്രമണം ന‌ടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഷിന്‍ഡെയുടെ സന്ദര്‍ശനം. ഔദ്യോഗിക സന്ദര്‍ശത്തിനായി അമേരിക്കയില്‍ ആയിരുന്ന ഷിന്‍ഡെ വ്യാഴാഴ്ചയാണ് മടങ്ങിയെത്തിയത്.

മാവോയിസ്റ്റ് ആക്രമണം നടന്നതറിഞ്ഞിട്ടും ഷിന്‍ഡെ അമേരിക്കയില്‍ തങ്ങിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡോക്ടറെ കാണാനാണ് താന്‍ അമേരിക്കയില്‍ തങ്ങിയത് എന്നാണ് ഷിന്‍ഡെ ഇതിന് കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം. പ്രത്യേകാനുമതി വാങ്ങിയാണ് മടക്കയാത്ര മാറ്റിവച്ചത്. കണ്ണുഡോക്ടറുമായി അപ്പോയ്‌ന്റ്മെന്റ് നിശ്ചയിച്ചതിനാലാണിത് എന്നും ഷിന്‍ഡെ വിശദീകരിച്ചു.

ഛത്തീസ്ഗഡില്‍ നടന്നത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും ഷിന്‍ഡെ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :