ആനന്ദിന് പിഴച്ചു; ആദ്യ ജയം കള്‍സണ്

 ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് , മാഗനസ് കാള്‍സള്‍ , വിശ്വനാഥന്‍ ആനന്ദ്
സോച്ചി| jibin| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (11:40 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണെയും മാഗനസ് കാള്‍സനെ നേരിടുന്നതില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് പിഴച്ചു. കറുത്ത കരുക്കളുമായി രണ്ടാം ഗെയിം തുടങ്ങിയ ആനന്ദ് കാള്‍സണു മുന്നില്‍ പതറുകയായിരുന്നു. ബുദ്ധിപരമായ മുന്നേറ്റങ്ങള്‍ നടത്തിയ കാള്‍സണ് മുന്നില്‍ മുന്‍ ലോകചാമ്പ്യന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

ഇതോടെ ആകെ 12 ഗെയിമുകളുള്ള ചാമ്പ്യന്‍ഷിപ്പില്‍ കാള്‍സണ് ഒരു പോയിന്‍റ് ലീഡായി. രണ്ട് ഗെയിമുകള്‍ പൂര്‍ത്തിയായപ്പോള്‍ കാള്‍സണ് ഒന്നര പോയിന്‍റും ആനന്ദിന് അരപ്പോയിന്‍റുമാണ് ഉള്ളത്. ആദ്യ ഗെയിം സമനിലയില്‍ കലാശിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അവസാന റൌണ്ട് വരെ നീണ്ട പോരാട്ടത്തില്‍ ഇരുപത്തിമൂന്നുകാരനായ കള്‍സണ് മുന്നില്‍ വിശ്വനാഥന്‍ ആനന്ദ് തോല്‍ക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :