ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; ആനന്ദിനും കാള്‍സണും ഉത്തേജകമരുന്ന് പരിശോധന

ചെന്നൈ| WEBDUNIA| Last Modified ബുധന്‍, 20 നവം‌ബര്‍ 2013 (09:16 IST)
PTI
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടത്തിനായി പോരാടുന്ന മാഗ്‌നസ് കാള്‍സണും വിശ്വനാഥന്‍ ആനന്ദും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയരായി.

ചൊവ്വാഴ്ച മത്സരം അവസാനിച്ച ഉടനെയാണ് ഫിഡെ മെഡിക്കല്‍ കമ്മീഷന്‍ മേധാവിയുടെ നേതൃത്വത്തില്‍ ഉത്തേജക പരിശോധന നടന്നത്.

പരിശോധനയുടെ കാര്യം നേരത്തേ, ഇരുവരെയും അറിയിച്ചിരുന്നില്ല. കളി കഴിഞ്ഞപ്പോള്‍ മാത്രമാണ് ഡോക്ടര്‍ ജന ബെല്ലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :