വീ​ന​സ് വില്യംസ് യുഎസ് ഓപ്പണില്‍ നിന്ന് പു​റ​ത്ത്; പരാജയം ഏറ്റുവാങ്ങിയത് സ്വ​ന്തം നാ​ട്ടു​കാ​രി​യോ​ട്

സ്വ​ന്തം നാ​ട്ടു​കാ​രി​യോ​ട് തോ​റ്റ് വീ​ന​സ് യുഎസ് ഓപ്പണിന് പു​റ​ത്ത്

Sloane Stephens ,  Venus Williams ,  US Open 2017 ,  വീ​ന​സ് വില്യംസ് ,  യുഎസ് ഓപ്പണ്‍ ,  സൊ​ളാ​ൻ‍ സ്റ്റീ​ഫ​ന്‍സ്
ന്യൂ​യോ​ർ​ക്ക്| സജിത്ത്| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (08:52 IST)
യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസില്‍ നി​ന്ന് വീ​ന​സ് വി​ല്യം​സ് പു​റ​ത്ത്. സ്വ​ന്തം നാ​ട്ടു​കാ​രികൂടിയായ സൊ​ളാ​ൻ‍ സ്റ്റീ​ഫ​ന്‍​സാ​ണ് സെ​മി ഫൈനലില്‍ വീ​ന​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-1, 0-6, 7-5.

യു​എ​സ് ഓ​പ്പ​ണ്‍ സെ​മി ഫൈ​ന​ല്‍ കളിക്കുന്ന പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന പ​കി​ട്ടോ​ടെയായിരുന്നു സൊ​ളാ​നെ നേ​രി​ടാന്‍ വീനസ് എത്തിയത്. എന്നാല്‍ ആ​ദ്യ സെ​റ്റി​ൽ തന്നെ അവര്‍ ത​ക​ർ​ന്ന​ടി​യുന്ന കാഴ്ചയാണ് കണ്ടത്.

എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ സൊ​ളാ​നെ നി​ലം​തൊ​ടാ​ൻ അ​നു​വ​ദി​ക്കാ​തെയാണ് വീ​ന​സ് തി​രി​ച്ചു​വ​ന്നത്. അതിനുശേഷം നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന സെ​റ്റി​ൽ സൊ​ളാ​ൻ മു​ന്നേ​റി​യ​തോ​ടെ വീ​ന​സ് തോ​ൽ​വി നേ​രി​ട്ടത്.

2000, 2001 എന്നീ വ​ര്‍​ഷ​ങ്ങ​ളി​ല്‍ വീ​ന​സ് ആ​യി​രു​ന്നു യു​എ​സ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ൻ. ഈ ​വ​ര്‍​ഷം വിം​ബി​ള്‍​ഡ​ൺ, ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ എ​ന്നി​വ​യി​ല്‍ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി​രു​ന്നു ഈ അമേരിക്കക്കാരി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :