യു.എസ് ഓപ്പണ്‍: റോജര്‍ ഫെഡറര്‍ പുറത്ത്; നദാലിന് സെമി ബെര്‍ത്ത്

യു.എസ് ഓപ്പണില്‍ സെമി കാണാതെ ഫെഡറര്‍ പുറത്ത്

us open,	rafael nadal,	roger federer,	tennis,	match,	ban,	grandslam,	latest malayalam news,	യുഎസ് ഓപ്പണ്‍,	റാഫേല്‍ നദാല്‍,	റോജര്‍ ഫെഡറര്‍,	ടെന്നീസ്,	മല്‍സരം, വിലക്ക്,	ഗ്രാന്‍റ്സ്ലാം,	പുതിയ മലയാളം വാര്‍ത്തകള്‍
ന്യൂയോര്‍ക്ക്| സജിത്ത്| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (10:07 IST)
മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സെമി കാണാതെ പുറത്ത്. ഇരുപത്തിനാലാം സീഡായ അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയോടായിരുന്നു ഫെഡറര്‍ തോല്‍‌വി ഏറ്റുവാങ്ങിയത്. നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു അര്‍ജന്റീന താരത്തിന്റെ വിജയം. സെമിയില്‍ സ്പാനിഷ് താരം റാഫേല്‍ നഡാലാണ് ഡെല്‍ പോട്രോയുടെ എതിരാളി.

അതേസമയം, വനിതാ സിംഗിള്‍സിന്റെ സെമി ഫൈനലില്‍ ഏറ്റുമുട്ടുന്ന നാലു താരങ്ങളും അമേരിക്കയില്‍ നിന്നുള്ളവരായതിനാല്‍ ആ കിരീടം അമേരിക്ക തന്നെ നിലനിര്‍ത്തും. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ കൊക്കോ വാന്‍ഡെവെഗെയും മാഡിസണ്‍ കെയസും തകര്‍പ്പന്‍ ജയം നേടിയതോടെയാണ് ഓള്‍ അമേരിക്കന്‍ സെമിക്കു അരങ്ങൊരുങ്ങിയത്.

നേരത്തേ വെറ്ററന്‍ താരമായ വീനസ് വില്ല്യംസും സ്ലൊവെയ്ന്‍ സ്റ്റീവന്‍സും സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. 1981നു ശേഷം ഇതാദ്യമായാണ് ടൂര്‍ണമെന്റിലെ എല്ലാ സെമി ഫൈനലിസ്റ്റുകളും അമേരിക്കന്‍ താരങ്ങളാവുന്നതെന്നതും ശ്രദ്ധേയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :