Widgets Magazine
Widgets Magazine

ചേച്ചിക്ക് മുമ്പില്‍ അനിയത്തി മുത്താണ്; ഓസ്ട്രേലിയൻ ഓപ്പണ്‍ സെറീനയ്‌ക്ക്

മെൽബൺ, ശനി, 28 ജനുവരി 2017 (16:09 IST)

Widgets Magazine
 Australian open , Serena williams  , tennis , venus williams , സെറീന വില്യംസ് , ഓസ്ട്രേലിയൻ ഓപ്പണ്‍ , സ്റ്റെഫി ഗ്രാഫ് , സെറീന , വീനസ് വില്യംസ് , മാര്‍ഗരെറ്റ് കോര്‍ട്ട്

പ്രതീക്ഷകള്‍ തെറ്റിയില്ല, ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം യുഎസിന്‍റെ വില്യംസിന്. 14 വർഷത്തിനുശേഷം നടന്ന സഹോദരിമാരുടെ പോരാട്ടത്തിൽ വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-4.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയതോടെ കരിയറിലെ 23-മത് ഗ്രാൻസ്‌ലാം കിരീടമാണ് സെറീന സ്വന്തമാക്കിയത്. സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ്സ്‌ലാം കിരീടം എന്ന റെക്കോർഡാണ് സെറീന മറികടന്നത്. ജയത്തോടെ സെറീന ലോക റാങ്കിംഗില്‍ ഒന്നാമതെത്തി.

ഇനി സെറീനയ്‌ക്ക് മുന്നിലുള്ളത് 24 ഗ്രാന്‍സ്ലാം നേടിയ ഓസ്‌ട്രേലിയന്‍ മുന്‍ താരം മാര്‍ഗരെറ്റ് കോര്‍ട്ട് മാത്രമാണുള്ളത്. സെറീനയുടെ ഏഴാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്.

സെറീനയും വീനസും നേർക്കുനേർ വന്ന ഒൻപതാം ഗ്രാൻസ്‌ലാം ഫൈനലായിരുന്നു ഇത്. 2009ൽ വിമ്പിൾഡൻ ഫൈനലിലാണ് അവസാനമായി ഇരുവരും നേർക്കുനേർ വന്നത്. വീനസ് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ അവസാനമായി കളിച്ചതും അന്നാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റാഫേല്‍ നദാല്‍ – റോജര്‍ ഫെഡറര്‍ സ്വപ്ന ഫൈനല്‍ ഞായറാഴ്ച

മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-ഇവാന്‍ ഡോഡിഗ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ...

news

കോര്‍ട്ടില്‍ തീ പാറും; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നഡാല്‍- ഫെഡറര്‍ ക്ലാസിക് പോരാട്ടം - ആരധകര്‍ ആവേശത്തില്‍

ആരാധകര്‍ കാത്തിരുന്ന സ്വപ്‌ന ഫൈനലില്‍ വീണ്ടും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ...

news

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അവിശ്വസനീയമായ ജയത്തോടെ റോജര്‍ ഫെഡറര്‍ ഫൈനലില്‍

മത്സരത്തില്‍ ആദ്യ രണ്ട് സെറ്റ് പിടിച്ചെടുത്ത് വിജയിച്ചു എന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ...

news

ഓസ്ട്രേലിയൻ ഓപ്പൺ: തകര്‍പ്പന്‍ ജയത്തോടെ വീനസ് വില്യംസ് ഫൈനലിൽ

പവർ ഗെയിമിന്റെ അമരക്കാരിയായ അമേരിക്കക്കാരി വാൻഡെവെഗെയ്ക്കെതിരെ മികച്ച പോരാട്ടമാണ് ...

Widgets Magazine Widgets Magazine