ഇന്ത്യക്ക് വേണ്ടി നീന്തലില്‍ വെങ്കലം വാങ്ങി നടന്‍ മാധവന്‍റെ മകന്‍ !

മുംബൈ, തിങ്കള്‍, 9 ഏപ്രില്‍ 2018 (14:52 IST)

Actor, Madhavan, Vedaant Madhavan, bronze, India, മാധവന്‍, വേദാന്ത്, വേദാന്ത് മാധവന്‍, വെങ്കലം, ഇന്ത്യ

നടന്‍ മാധവന്‍റെ മകന്‍ വേദാന്ത് മാധവന്‍ ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര മെഡല്‍ സ്വന്തമാക്കി. തായ്‌ലന്‍‌ഡ് സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് വേദാന്ത് വെങ്കല മെഡല്‍ നേടിയത്. 1500 മീറ്റര്‍ ഫ്രീ സ്റ്റൈലിലായിരുന്നു നേട്ടം.
 
തന്‍റെ സന്തോഷവും എക്സൈറ്റ്‌മെന്‍റും മാധവന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചു. “എനിക്കും സരിതയ്ക്കും ഇത് അഭിമാന നിമിഷമാണ്. തായ്‌ലന്‍‌ഡില്‍ നടന്ന അന്താരാഷ്ട്ര സ്വിം മീറ്റില്‍ ഇന്ത്യക്ക് വേണ്ടി വേദാന്ത് വെങ്കല മെഡല്‍ സ്വന്തമാക്കിയിരിക്കുന്നു. എല്ലാവരുടെയും അനുഗ്രഹത്തിന് നന്ദി” - മാധവന്‍ വ്യക്തമാക്കി.
 
മാധവന്‍ ഒരു ഒന്നാന്തരം നീന്തല്‍‌വിദഗ്ധനാണ്. മാധവന്‍ തന്നെയാണ് ഇപ്പോള്‍ മകന്‍റെയും പ്രധാന നീന്തല്‍ പരിശീലകന്‍. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വേദാന്ത് നീന്തല്‍ പരിശീലിക്കുന്നുണ്ട്. ഒട്ടേറെ മെഡലുകളും ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. സംസ്ഥാന തലത്തില്‍ താരമായതോടെയാണ് തനിക്ക് സമയം കിട്ടുമ്പോഴൊക്കെ മകന് നീന്തല്‍ പരിശീലനം നല്‍കാന്‍ മാധവന്‍ തീരുമാനിച്ചത്. 
 
‘ഇരുതി സുട്ര്’ എന്ന ചിത്രത്തില്‍ മാധവന്‍ ബോക്സിംഗ് പരിശീലകനായി അഭിനയിച്ചിരുന്നു. നിത്യജീവിതത്തില്‍ മകന്‍ വേദാന്തിന്‍റെ പരിശീലകസ്ഥാനത്താണ് ഇപ്പോള്‍ മാധവന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

കോമണ്‍‌വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് എട്ടാം സ്വര്‍ണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. ഷൂട്ടിങ്ങ് ഇനത്തിലാണ് ഇന്ത്യക്ക് ...

news

കോമൺവെൽത്ത് ഗെയിംസിൽ ഭാരദ്വഹനത്തിന്റെ കരുത്തിൽ ഇന്ത്യക്ക് നാലാം സ്വർണ്ണം

കോമൺവെൽത്ത് ഗെയിംസിൽ ഭാരദ്വഹനത്തിൽ നിന്നും ഇന്ത്യ നാലാം സ്വർണ്ണം സ്വന്തമാക്കി. ...

news

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണ്ണം

കോമൺവെൽത്ത് ഗയിംസിൽ ഇന്ത്യക്ക് മുന്നാം സ്വർണ്ണം. പുരുഷന്മാരുടെ 77 കിലൊ ഭാരദ്വഹനത്തിൽ ...

news

കോമണ്‍വെല്‍ത്ത് ഗെയിംസ്; സഞ്ജിത ചാനുവിലൂടെ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ന​ട​ക്കു​ന്ന 21മത് കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ...

Widgets Magazine