ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സലോണ പുറത്ത്

മാഡ്രിഡ്| WEBDUNIA| Last Modified വ്യാഴം, 10 ഏപ്രില്‍ 2014 (16:38 IST)
PRO
PRO
ചാമ്പ്യന്‍സ് ലീഗീല്‍ കാല്‍ പന്തിലെ കരുത്തരായ ബാഴ്‌സലോണ പുറത്തായപ്പോള്‍ 40 വര്‍ഷത്തിന് ശേഷം അത്‌ലറ്റികോ മാഡ്രിഡ് സെമിയില്‍ കടന്നു. ബാഴ്‌സലോണയെ 2-1ന് തോല്‍പ്പിച്ചാണ് അത്‌ലറ്റികോ മാഡ്രിഡ് വര്‍ഷങ്ങള്‍ക്കു ശേഷം ചരിത്രം കുറിച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 3-1ന് പരാജയപ്പെടുത്തിയാണ് ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് സെമിക്കുള്ള പാസ് മേടിച്ചത്. സെമിഫൈനല്‍ എതിരാളികളെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് വെള്ളിയാഴ്ച്ച യുവേഫ ആസ്ഥാനത്ത് നടക്കും.

സെമി പോരാട്ടത്തിന്റെ ആദ്യപാദം 22,23 തീയതികളിലും രണ്ടാം പാദം 29,30 തീയതികളിലുമായി നടക്കും. കരുത്തരായ റയല്‍ മാഡ്രിഡും മുന്‍ചാമ്പ്യന്‍മാരായ ചെല്‍സിയും നേരത്തെ സെമിയില്‍ കടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :