ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍, സെമി ലക്ഷ്യമിട്ട് ഫെഡറര്‍

നദാല്‍ ക്വാര്‍ട്ടറില്‍; സെമി ലക്ഷ്യമിട്ട് ഫെഡറര്‍ ഇന്നിറങ്ങും

nadal, federer, australian open, നദാല്‍, ഫെഡറര്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍
സജിത്ത്| Last Modified ചൊവ്വ, 24 ജനുവരി 2017 (11:40 IST)
സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഫ്രഞ്ച് താരം മോണ്‍ഫില്‍സിനെ തോല്‍പ്പിച്ചാണ് സ്പാനിഷ് താരത്തിന്റെ തകര്‍പ്പന്‍ മുന്നേറ്റം. സ്‌കോര്‍ 6-3, 6-3, 4-6, 6-4.

കാനഡയുടെ മിലോസ് റവോനിച്ചും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌പെയിനിന്റെ ബാറ്റിസ്റ്റ്യൂട്ട അഗൗട്ടിനെയാണ് റവോനിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍ 7-6, 3-6, 6-4, 6-1. അതേസമയം, ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമി ലക്ഷ്യമിട്ട് മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ ജര്‍മ്മന്‍ താരം മിഷ സെവ്‌റേവിനെ ഇന്ന് നേരിടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :