നൊവാക് ജോക്കോവിച്ചിന് അടിതെറ്റി; ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്ത്

ഓസ്ട്രേലിയന്‍ ഓപ്പണില്‍ വന്‍ അട്ടിമറി

Australian Open Tennis, Tennis, Novak Djokovic മെൽബൺ, ഓസ്ട്രേലിയൻ ഓപ്പണ്‍, നൊവാക് ജോക്കോവിച്ച്, ടെന്നീസ്
മെൽബൺ| സജിത്ത്| Last Modified വ്യാഴം, 19 ജനുവരി 2017 (15:01 IST)
ഓസ്ട്രേലിയൻ ഓപ്പണില്‍ വമ്പന്‍ അട്ടിമറി. നിലവിലെ ചാംപ്യനും ലോക രണ്ടാം നമ്പർ താരവുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി. വൈൽഡ് കാർഡ് എൻട്രിയുമായി മത്സരിക്കാനെത്തിയ ഉസ്ബെക്കിസ്ഥാന്റ ലോക 117ആം നമ്പർ താരം ഡെന്നിസ് ഇസ്റ്റോമിനാണ് സെർബിയൻ താരത്തെ അട്ടിമറിച്ചത്.

ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായി പതിനഞ്ചു മൽസരങ്ങൾ ജയിച്ചതിന്റെ റെക്കോർഡുമായാണ് ജോക്കോവിച്ച് എത്തിയത്. എന്നാല്‍ അഞ്ചു സെറ്റുകള്‍ നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ്
ഡെന്നിസ് ഇസ്റ്റോമിന്‍ ജോക്കോവിച്ചിനെ തോൽപ്പിച്ചത്. മൽസരം അഞ്ചു മണിക്കൂറോളം നീണ്ടു. സ്കോർ: 7-6(10/8), 5-7, 2-6, 7-6 (7/5), 6-4. ഇതു രണ്ടാം തവണ മാത്രമാണ് കഴിഞ്ഞ ഏഴു വർഷത്തിനിടെ റാങ്കിങ്ങിൽ 100ന് താഴെയുള്ള താരത്തോട് ജോക്കോവിച്ച് തോൽക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :