യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി; മുന്‍ ചാമ്പ്യന്‍ റഫേല്‍ നദാല്‍ പുറത്ത്

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് മുന്‍ ചാമ്പ്യന്‍ റഫേല്‍ നദാല്‍ പുറത്ത്

US Open, Lucas Pouille, Rafael Nadal ന്യൂയോര്‍ക്ക്, യുഎസ് ഓപ്പണ്‍, റഫേല്‍ നദാല്‍, ലൂക്കാസ് പൗളി
ന്യൂയോര്‍ക്ക്| സജിത്ത്| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (11:12 IST)
യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് മുന്‍ ചാമ്പ്യന്‍ റഫേല്‍ നദാല്‍ പുറത്ത്. ഫ്രഞ്ച് താരമായ ലൂക്കാസ് പൗളിയോടാണ് നദാലിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. അഞ്ച് സെറ്റ് നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു നദാലിന്റെ തോല്‍വി.

6-1,2-6,6-4,3-6,7-6 എന്നീ സ്‌കോറുകള്‍ക്കാണ് ഇരുപത്തിയഞ്ചാം റാങ്കുകാരനായ പൗളിയുടെ വിജയം. ക്വാര്‍ട്ടറില്‍ ഗായല്‍ മോണ്‍ഫില്‍സ് ആണ് പൗളിയുടെ എതിരാളി. കഴിഞ്ഞ വര്‍ഷം നടന്ന പ്രധാനടൂര്‍ണ്ണമെന്റുകളിലൊന്നിലും ക്വാര്‍ട്ടറില്‍ എത്താന്‍ നദാലിന് കഴിഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :