ലൂയിസ്‌ വാന്‍ ഗാള്‍ യുണൈറ്റഡ് മാനേജര്‍

ലണ്ടന്‍| jibin| Last Modified ചൊവ്വ, 20 മെയ് 2014 (14:58 IST)
മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ പുതിയ മാനേജരായി ലൂയിസ്‌ വാന്‍ ഗാളിനെ നിയമിച്ചു. മൂന്നു വര്‍ഷത്തെ കരാറിലാണ് ലൂയിസ്‌ വാന്‍ ഒപ്പിട്ടിരിക്കുന്നത്‌.

ലൂയിസ്‌ വാന്‍ നേരത്തെ അജാക്‌സ്, ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക്‌ തുടങ്ങിയ ക്ലബ്ബുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ നെതര്‍ലന്‍ഡ്‌സിന്റെ ദേശീയ ടീം മാനേജരാണ് വാന്‍ ഗാള്‍.

ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബിന്റെ മാനേജരാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന്‌ വാന്‍ ഗാള്‍ പറഞ്ഞു. ബ്രസീല്‍ ലോകകപ്പിന്‌ ശേഷം അദ്ദേഹം മാഞ്ചസ്‌റ്റര്‍ യുണൈറ്റഡില്‍ എത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :