റിയോ ഫെര്‍ഡിനാന്റെ ക്ലബ്ബ് വിടുന്നു

ലണ്ടന്‍| jibin| Last Modified ബുധന്‍, 14 മെയ് 2014 (11:16 IST)
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം റിയോ ഫെര്‍ഡിനാന്റ് ക്ലബ്ബ് വിടുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ കരുത്തനായ പ്രതിരോധക്കാരനായാണ് റിയോ അറിയപ്പെടുന്നത്. ഈ സീസണോടെ ക്ലബ്ബ് വിടുമെന്നാണ് സൂചന.

റിയോ ഫെര്‍ഡിനാന്റ് 12 വര്‍ഷം യുണൈറ്റഡിനായി കളത്തിലറങ്ങി. ആറ് പ്രീമിയര്‍ ലീഗ് കിരീടങ്ങളും രണ്ട് ലീഗ് കപ്പുകളും, ചാമ്പ്യന്‍സ് ലീഗിലും, ഫിഫ ക്ലബ്ബ് ലോകകപ്പിലും ഒന്നു വീതം കിരീടങ്ങളും ഫെര്‍ഡിനാന്റിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :