ലൂയിസ് വാന്‍ഗാല്‍ യുണൈറ്റഡ് കോച്ച് ആയേക്കും

ലണ്ടന്‍| jibin| Last Modified വെള്ളി, 16 മെയ് 2014 (12:53 IST)
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ കോച്ച് ലൂയിസ് വാന്‍ഗാല്‍ ആണെന്ന്
ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ സൂചന നല്‍കുന്നു. ഉടന്‍ തന്നെ ഈ കാര്യം മാഞ്ചസ്റ്റര്‍ ക്ലബ് വ്യക്തമാക്കുമെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ ഹോളണ്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ യുണൈറ്റഡിന്റെ താത്കാലിക കോച്ച് റയാന്‍ ഗിഗ്സും വാന്‍ ഗാലും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് വന്‍ഗാല്‍ തന്നെയാവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ കോച്ചെന്ന് മാദ്ധ്യമങ്ങള്‍ പറഞ്ഞത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :