' കൊച്ചിയില്‍ ക്രിക്കറ്റ് കളിക്കണോ ഫുട്ബോള്‍ കളിക്കണോ '

 ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഇന്ത്യാ -വെസ്റ്റിന്ഡീസ് ഏകദിനം , കെസിഎ
കൊച്ചി| jibin| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (17:16 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരമുള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്ക് തിയതി നിശ്ചയിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ 15 മുതലാണ് മത്സരങ്ങള്‍ തുടങ്ങുക.

ഇതോടെ ഒക്ടോബര്‍ എട്ടിനു നടക്കേണ്ടിയിരുന്ന ഇന്ത്യാ -വെസ്റ്റിന്ഡീസ് ഏകദിന മത്സരങ്ങള്‍ അനിശ്ചിതത്തിലായിരിക്കുകയാണ്. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മല്‍സരം നടക്കുന്നതിനാല്‍ സൂപ്പര്‍ലീഗ് മല്‍സരം മാറ്റിവയ്ക്കണമെന്ന് കാട്ടി ഇന്ത്യന്‍ സൂപ്പര്‍ലീഗ് സംഘാടകര്‍ക്ക് കത്തയച്ചിട്ടുണ്ട്.

കൊച്ചി ഏകദിനം മാറ്റാനാകില്ലെന്നും. അതിനാല്‍ ഐഎസ്എല്‍ മത്സരങ്ങള്‍ രണ്ടാഴ്ച കൂടി നീക്കിവയ്ക്കണമെന്ന് കെസിഎ പ്രസിഡന്റ് ആവശ്യപ്പെട്ടു. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ മാറ്റിവയ്ക്കാനാകുമെന്നും ടിസി മാത്യു പറഞ്ഞു.

സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ തീയതികള്‍ മാറ്റാനാകില്ലെന്നും അത്ഭുതങ്ങള്‍
നടന്നാലേ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മല്‍സരം നടക്കാന്‍ സാധ്യതയുളളൂവെന്നും കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെഎംഐ മേത്തര്‍ പറയുന്നത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഉടമസ്ഥതയിലുളള കേരള ബ്ളാസ്റ്റേഴ്സ് ടീമിന്റെ മല്‍സരങ്ങളാണ് കൊച്ചിയില്‍ നടക്കുക. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെയായി ഏഴ് മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയാകുക. ഒക്ടോബര്‍ 15, 26, നവംബര്‍ 4, 7, 12, 23, 30 തീയതികളിലായിരിക്കും കൊച്ചിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :