ഞാനെന്നും നിങ്ങളില്‍ ഒരാളായിരിക്കും: സഞ്ജു

 സഞ്ജു വി സാംസണ്‍ , ഇന്ത്യ , ക്രിക്കറ്റ് , കെസിഎ , ധോണി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (10:23 IST)
ഞാനെന്നും നിങ്ങളില്‍ ഒരാളായിരിക്കുമെന്നും എനിക്ക് ഒരു വലിയ പരിവേഷം ആവശ്യമില്ലെന്നും കേരളത്തിന്റെ അഭിമാന താരമായ സഞ്ജു വി സാംസണ്‍.

ഞാൻ വലിയ ആളായതായി തോന്നിയിട്ടില്ല, എല്ലാവരെയും പോലെ എനിക്കും ഈ റോഡിലൂടെ നടന്ന് പോകണം, കൂട്ടുകാരോടൊപ്പം കോളേജിൽ പോകണം, പഴയ പോലെ തന്നെ നിങ്ങൾ എന്നെ ഇനിയും കാണമെന്നും സഞ്ജു എല്ലാവരോടും പറഞ്ഞു.

ഈ നേട്ടങ്ങളില്‍ മാതാപിതാക്കളോടുള്ള പങ്ക് മറക്കാനാവില്ല. അതുപോലെ എന്റെ നേട്ടങ്ങളിൽ മുതിർന്ന കളിക്കാരുടെയും സുഹൃത്തുക്കളുടെയും പങ്ക് ഒരിക്കലും മറക്കാനാവില്ലെന്നും സഞ്ജു പറഞ്ഞു.

തന്റെ നല്ല സമയത്തും ചീത്ത സമയത്തും കൂടെ നിന്നിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) ആദരമേറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്റെ പുതു വസന്തമായ സ‌ഞ്ജു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :