ഏകദിന മത്സരത്തിന് നികുതി ഇളവ് വേണ്ടെന്ന് കെസി‌എ

കൊച്ചി| WEBDUNIA|
PRO
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യാ -വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന് നികുതി ഇളവില്ലാതെ ടിക്കറ്റ് വില്‍ക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു.

ടിക്കറ്റിന് വില കൂട്ടില്ലെന്നും അധ്യക്ഷന്‍ ടിസി മാത്യൂ അറിയിച്ചു. വിനോദനികുതിയില്‍ 25% ഇളവ് അനുവദിക്കാമെന്നും ടിക്കറ്റ് നിരക്കും ഇതിനനുസരിച്ച് കുറയ്ക്കണമെന്നുമായിരുന്നു കൊച്ചി കോര്‍പ്പറേഷന്റെ നിലപാട്. എന്നാല്‍ ഇളവ് ഇല്ലാതെ നികുതി അടയ്ക്കാമെന്നാണ് കെസി‌എ തിരുമാനമെന്ന് ടി സി മാത്യൂ അറിയിച്ചു.

ഗ്യാലറിക്ക് 200 രൂപയും വിഐപി ടിക്കറ്റിന് 3000 രൂപയുമാണ് വില. ഓണ്‍ലൈനില്‍ മാത്രമാണ് ഇപ്പോള്‍ ടിക്കറ്റ് ലഭിക്കുക.ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴിയുള്ള വില്‍പ്പന പതിമൂന്നിനു തുടങ്ങും.

വെസ്റ്റിന്‍ഡിസ് ടീമിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ മൂന്നു ഏകദിനങ്ങളാണുള്ളത്. ഇതില്‍ ആദ്യത്തെ ഏകദിനമാണ് കൊച്ചിയില്‍ നടക്കുന്നത്. നവംബര്‍ 21 നാണ് മത്സരം. രണ്ടാം ഏകദിനം നവംബര്‍ 23ന് വിശാഖപട്ടണത്തും മൂന്നാം ഏകദിനം നവംബര്‍ 27ന് കാന്‍പൂറിലും നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :