ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മാറ്റിവെച്ചു

  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് , കൊച്ചി , ഫുട്ബോള്‍
കൊച്ചി| jibin| Last Modified ചൊവ്വ, 29 ജൂലൈ 2014 (10:38 IST)
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ മാറ്റിവെച്ചു. സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരുന്ന മത്സരങ്ങള്‍ ഒക്ടോബര്‍ 12ന് തുടങ്ങാനാണ് പുതിയ തീരുമാനം.

തീരുമാനം ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെയാണെന്നും അത് സ്വാഗതം ചെയ്യുന്നുവെന്നും കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെഎംഐ മത്തേര്‍ പറഞ്ഞു. വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ഐഎസ്എല്ലിന് കൊച്ചിയുള്‍പ്പെടെ ഒമ്പതു വേദികളുണ്ട്.

സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങളുടെ ഇടയില്‍ കൊച്ചിയില്‍ ഏകദിന ക്രിക്കറ്റ് മത്സരം എത്തുമെന്നത് നേരത്തേ തര്‍ക്കത്തിന് കാരണമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :