ബാഴ്സയ്ക്കും അത്‌ലറ്റിക്കോയ്ക്കും ജയം

കാമ്പ്നൂ| jibin| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (10:00 IST)
ഫുട്ബോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനും ബാഴ്സലോണയ്ക്കും തകര്‍പ്പന്‍ ജയം. വിയ്യാറയലിനെതിരെ പോരാടാന്‍ ഇറങ്ങിയ ബാഴ്സ 2 ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ജയിച്ചത്.

രണ്ട് സെല്‍ഫ് ഗോളും മെസിവക ഒരു ഗോളുമാണ് ബാഴ്സയ്ക്ക് ജയം നേടി കൊടുത്തത്. 83- മിനിട്ടില്‍ ഫാബ്രിഗാസിന്റെ പാസ് ഗോളാക്കി മെസി ബാഴ്സലോണയ്ക്ക് വിജയം ആശ്വാസ ജയം നേടിക്കൊടുക്കുകയായിരുന്നു.

അത്‌ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് വലന്‍സിയെ പരാജയപ്പെടുത്തിയത്. റൌല്‍ ഗാസിയയാണ് അത്‌ലറ്റിക്കോയുടെ വിജയ ഗോള്‍ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :