ഫെല്‍പ്സിന് വെള്ളി

മെസ| jibin| Last Modified ശനി, 26 ഏപ്രില്‍ 2014 (12:46 IST)
നീന്തല്‍ക്കുളത്തിലെ സ്വര്‍ണ മീനിന്റെ തിരിച്ചുവരവില്‍ വെള്ളിത്തിളക്കം. ഇതിഹാസതാരം മൈക്കേല്‍ ഫെല്‍പ്സിന് മെസാ ഗ്രാന്‍ഡ് ഗ്രിക്സില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഫൈനലിലാണ് വെള്ളി നേടാനായത്. 52.13 സെക്കന്‍ഡിലാണ് ഫെല്‍പ്സ് ഫിനിഷ് ചെയ്തത്.

ഇരുപത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫെല്‍പ്സ് നീന്തല്‍ക്കുളത്തിലേക്ക് തിരിച്ചെത്തിയത്. പഴയ എതിരാളി റയാന്‍ ലോച്ചകേയാണ് (51.93 സെക്കന്‍ഡ്) ഫെപ്സിനെ മറികടന്ന് സ്വര്‍ണം നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :